Thursday, July 2, 2020

സ്വസ്ഥ മാനസം

                  സ്വസ്ഥ മാനസം 

മനസ്സിന്റെ സ്വസ്ഥത ഒരുനുഗ്രഹമാണ്. എന്നാൽ മനസ്സ് സ്ഥായിയായ ഒന്നല്ല. നിരന്തരമായ ഒരു പ്രവാഹം പോലെയാണ് മനസ്സ്. നിശ്ചലാവസ്ഥ അല്ലെങ്കിലും അതിന്റെ പ്രവർത്തനം ഒരു നിയതമായ രീതിയിൽ ആയിരിക്കണം. കടൽ പോലെ. കടൽ നിശ്ചലമല്ല എന്നാൽ പൊതുവെയുള്ള കടലിന്റെ പ്രകൃതം നമുക്ക് നിർവചിക്കാൻ പറ്റും. അതിൽ നിന്നും അപൂർവ്വമായി മാത്രം ഉണ്ടാകുന്ന അസാധാരണ പ്രകൃതവും നമുക്ക് അറിയാം. ഇത് പോലെ തന്നെയാണ് മനസ്സും. താളാത്മകമായ രീതിയിൽ മനസ്സ് പ്രവർത്തിക്കുമ്പോൾ നമ്മൾ അതിനെ മാനസിക ആരോഗ്യം എന്നു പറയുന്നത്. നമ്മൾ ആന്തരികമായ ഒരു സമതുലിതാവസ്ഥ കൈവരിക്കുകയും നമ്മളും നമ്മുടെ ചുറ്റുപാടുകളും തമ്മിലുള്ള പ്രതി പ്രവർത്തനത്തിലും ഒരു സംതുലിതാ വസ്ഥ കൈവരിക്കുകയും ചെയ്യുന്നതാണ് സ്വസ്ഥ മാനസം 

(തുടരും 

Monday, June 29, 2020

Mental Health is Simple...




why we fear mental illness?
It makes  life shabby, abandoned, and no treatment to Cure... 

                NO
these were old notions

Now it is known that mental health problems are just as
other bodily problems. 
Get real facts and correct knowledge...
It can save you and your dear ones
Join the Movement
Better Minds Peoples mental health initiative -.svastha manasam launched by C.Kerala 


See the video using the link below...
We are not alone in the movement, we are with WHO and MhGap 

https://drive.google.com/file/d/1rJGMjvEJNyqewm3lCf1RCjV_0kcVRXyq/view?usp=drivesdk


ഭയപ്പെടേണ്ട 
നിങ്ങൾ സാധാരണ ജീവിതത്തിലേയ്ക്ക് തിരിച്ചു വരും

See other posts also 




Friday, June 26, 2020

Better Minds People's Mental Health Initiative- Chirathu Kerala




ചെരാതിന്റെ പ്രവർത്തനങ്ങളെ കുറിച്ച് അറിയാൻ താഴെ നല്കിയിക്കുന്ന ലിങ്ക് ഉപയോഗിക്കുക 
https://1drv.ms/p/s!AlBVhdtKKaPag2eVOtW1MrXNiaQH?e=gIi9aS

Monday, June 15, 2020

Better Minds People's Mental Health Initiative

Better Minds People's Mental Health Initiative- Chirathu Kerala

സ്വസ്ഥ മാനസം ജനകീയ 
മാനസികാരോഗ്യ മുന്നേറ്റം : ചെരാത് കേരള 



  •  മാനസികാരോഗ്യത്തെ കുറിച്ചുള്ള ശരിയായ അറിവ് ജനങ്ങളിലെത്തിക്കുക - മാനസികാരോഗൃ സാക്ഷരത 
  • മാനസികാരോഗ്യ സേവനങ്ങൾ താഴെത്തട്ടിൽ എത്തിക്കുവാൻ വേണ്ടി പ്രവർത്തിക്കുക 
  • വൈകല്യ ബാധിതരുടെ മനുഷ്യവകാശങ്ങൾക്ക് വേണ്ടി നിലകൊള്ളുക 
  • സാമൂഹ്യാധിഷ്ഠിത പുനരധിവാസത്തെ   പിന്തുണയ്ക്കുക 
  • മാനസികാരോഗ്യ രംഗത്ത്  ശാസ്ത്രീയമായ പഠനങ്ങൾ നടത്തുക 

എല്ലാവരും സ്വസ്ഥരായിരിക്കുവാൻ ആഗ്രഹിക്കുന്നു. എന്നാൽ നമ്മുടെ സ്വസ്ഥത നഷ്ടപ്പെടുത്തുന്ന വിഷയങ്ങൾ ജീവിതത്തിൽ വന്നു കൊണ്ടേയിരിക്കുന്നു.  മാനസിക അ സ്വസ്ഥത ഒരു പരിധിയിൽ അധികമാകുമ്പോൾ,  സാധാരണയിൽ കൂടുതൽ കാലം തുടർന്ന് നിൽക്കുന്നുവെങ്കിൽ അത് മാനസിക സമ്മർദ്ദം എന്ന രോഗാവസ്ഥയിലേയ്ക്ക് നീങ്ങി യിരിക്കുന്നു എന്നാണ് അർത്ഥം.  ജീവിതം ഏല്പിക്കുന്ന മാനസിക സമ്മർദ്ദങ്ങളെ അതിജീവിക്കുവാനും  മുന്നോട്ട് പോകുവാനും നല്ല മാനസിക ആരോഗ്യം വേണം. വളർച്ചയുടെ വിവിധ ഘട്ടങ്ങളിൽ ചുറ്റുപാടുകളിൽ നിന്നു അറിഞ്ഞും കണ്ടും  മനസിലാക്കിയുമാണ് മനുഷ്യൻ കഴിവുകൾ നേടുന്നത്. വീടും വിദ്യാലയവും അതിനു അടിത്തറ പാകുന്നു.  ശാരീരിക വളർച്ചയോടൊപ്പം മാനസിക ശേഷികൾ വികസിച്ച് വരണം,  സാമൂഹ്യ ശേഷികൾ വികസിച്ച് വരണം. അങ്ങനെ തനിക്കും താൻ ഉൾപ്പെടുന്ന സമൂഹത്തിനും പരസ്പര പൂരകമായി നില നിൽക്കാൻ കഴിയുന്നതാണ് നല്ല മാനസികാരോഗ്യം 


എന്നാൽ പലവിധ കാരണങ്ങളാൽ മാനസികാരോഗ്യം ഉണ്ടാവാതെ പോവുകയോ മാനസിന്റെ പ്രവർത്തഫലമായ ചിന്താശേഷി, വൈകാരികത, പെരുമാറ്റങ്ങൾ ഇവയിൽ  ആസാധാരണ രീതി ഉടലെടുക്കുകയോ  മൂലം ഒരാളുടെ ജീവിതം മറ്റുള്ളവരിൽ നിന്നു വ്യതിചലിക്കുന്നു.  ഇവയെ മാനസികാരോഗ്യ പ്രശ്നങ്ങൾ എന്ന് വിളിക്കുന്നു. ഇവ ആ വ്യക്തിയുടെ ജീവിതത്തിലും ഒപ്പമുള്ളവരുടെ ജീവിതത്തിലും പ്രശ്നങ്ങൾ സൃഷ്ടിക്കുന്നു. ഇവ പലതരത്തിലുണ്ട്. ലഘുവായവയും ഗുരുഃതാരമായവയും. മാനസികാരോഗ്യത്തെ നമ്മൾ ഗൗരവമായി കാണുവാൻ തുടങ്ങിയിട്ട് കുറച്ച് ദശകങ്ങളെ ആയിട്ടുള്ളു. മനസ്സിനെ കുറിച്ചുള്ള അജ്ഞതയായിരുന്നു ഇതിന്റെ പ്രധാന കാരണം. എല്ലാ മാനസിക പ്രശ്നങ്ങളെയും ഭ്രാന്ത് എന്ന് വിശേഷിപ്പിച്ചിരുന്ന കാലം. മനോരോഗങ്ങൾക്ക് കാരണം ക്ഷുദ്ര ശക്തികളാണെന്ന് കരുതിയിരുന്ന കാലം. മനോരോഗികളെ ചങ്ങലയിൽ പൂട്ടിയിടുകയും മൃഗങ്ങളെക്കാൾ കഷ്ടമായി പീഡിപ്പിക്കുകയും ചെയ്തിരുന്ന കാലം. 
ഫ്രാൻസിൽ ഡോ.ഫിലിപ്പ് പിനേൽ  എന്ന മനുഷ്യ സ്നേഹിയായ ഡോക്ടർ ഇവർക്കായി രംഗത്ത് വന്നു 


മാനസിക രോഗ ങ്ങൾക്ക് ഫലപ്രദമാ യ ചികിത്സ ആ ജ്ഞാതമായിരുന്ന കാലത്ത് മാന്ത്രിക ചികിത്സ എന്ന പേരിൽ ക്രൂരവും പ്രാകൃതവും ആയ പല പരീക്ഷണങ്ങളും നിലനിന്നു. 


പിനേലിന്റെ ആശയത്തിൽ ആകൃഷ്ടരായി ഇഗ്ലണ്ടിൽ വില്യം ടൂക് മോറൽ മാനേജ്‌മെന്റ് എന്ന പ്ര സ്ഥാനത്തിന് രൂപം കൊടുത്തു. 19 ആം  നൂറ്റാണ്ടിൽ അമേരിക്കയിൽ ഡൊറോത്തി ഡിക്സ് മനോരോഗ ബാധിതരുടെ അവകാശങ്ങൾ
ക്കായി രംഗത്ത് വന്നു.  ഇന്ന് കാണുന്ന രീതിയിലുള്ള മനുഷ്യത്വ പരമായ ചികിത്സാ രീതികൾ ലോകത്ത് സ്ഥാപിച്ചെടുക്കുന്നതിൽ ഇവരെല്ലാം വഹിച്ച പങ്ക് സ്തുത്യര്ഹമാണ് 

ഇന്ന് മനോരോഗ ചികിത്സയ്ക്ക് 
ഫല പ്രദമായ ഔഷധങ്ങളും മാനശാസ്ത്ര ചികിത്സയും ലഭ്യമാണ്. മറ്റു ഏതൊരു രോഗത്തെയും പോലെ ഇന്ന് മനോരോഗവും ചികിൽസിച്ച് ഭേദമാക്കുവാനും രോഗിക്ക് സാധാരണ ജീവിതം നയിക്കുവാനും കഴിയും. നേരത്തെ തിരിച്ചറിഞ്ഞു ചികിത്സ തേടണം എന്നു മാത്രം 

എന്നാൽ മനോരോഗത്തോടും മാനസിക രോഗികളോടുമുള്ള സമൂഹത്തിന്റെ മനോഭാവം ഇനിയും മാറേണ്ടതുണ്ട്.  ഭൃഷ്‌ടും  അവഗണയും ചൂഷണവും ഇന്നും നിലനിൽക്കുന്നു. 

മനോരോഗങ്ങളെ കുറിച്ചുള്ള അജ്ഞതയാണ് ചികിത്സ തേടാതിരിക്കുവാൻ കാരണം 
മാനസികാരോഗ്യ ബോധവൽക്കരണം വേണ്ട രീതിയിൽ ഇല്ലാത്തതും ആരംഭത്തിലെ രോഗം കണ്ടെത്തി  ചികിത്സ തേടാൻ 
ജനങ്ങൾക്ക് അവരുടെ പരിസരത്ത് തന്നെ മാനസിക രോഗ നിർണ്ണയം, മാനസികാരോഗ്യ ചികിത്സ എന്നിവ 
ലഭ്യമല്ലാത്തതും   മനോരോഗ ബാധിതരെ ചികിത്സ തേടുന്നതിൽ നിന്നും അകറ്റുന്നു. 

ജനസംഖ്യയിൽ നാലിൽ ഒരു ഭാഗം ആളുകൾക്ക് അവരുടെ ജീവിത കാലത്ത് ഏതെങ്കിലും തര ത്തിലുള്ള മാനസികാരോഗ്യ  പ്രശ്നം ഉണ്ടാകുന്നതായി ലോകാരോഗ്യ സംഘടന പറയുന്നു. ഈ പശ്ചാത്തലത്തിലാണ് ചിരാത് കേരള സ്വസ്ഥമാനസം  ജനകീയ മാനസികാരോഗ്യ മുന്നേറ്റം അഥവാ ബെറ്റർ മൈൻഡ്‌സ് പീപ്പിൾസ് മെന്റൽ ഹെൽത്ത് ഇനിഷിയേറ്റിവ് എന്ന പരിപാടിക്ക് തുടക്കം കുറിക്കുന്നത്. 
ആരോഗ്യ രംഗത്തുള്ളവർ മാത്രമല്ല, ആരോഗ്യത്തെ കുറിച്ച് ചിന്തിക്കുന്ന ഏതൊരാളും ഞങ്ങളോടോപ്പമുണ്ടാവും എന്ന വിശ്വാസം ഈ പുതിയ നവോത്ഥാന പ്രസ്ഥാനത്തിന് രൂപം കൊടുക്കുവാൻ ഞങ്ങളെ പ്രേരിപ്പിക്കുന്നത്.  

ശുഭജീവിതത്തിനു തയ്യാറെടുക്കാൻ നമുക്ക് ഒരുമിച്ച് നിൽക്കാം.  ഭീതിയും അനിശ്ചിതത്വവും നിറഞ്ഞ കോവിഡ് മഹാമാരിയുടെ നാളുകളിൽ അതിജീവനത്തിനായി നമുക്കു പരസ്പരം പിന്തുണയ്ക്കാം 

വിശ്വസ്തതയോടെ 
ഇ നസീർ ഗാർസ്യ 
സ്റേറ് പ്രൈം കോർഡിനേറ്റർ 
ചെരാത് കേരള 

ഗോപകുമാർ സി. എസ് 
പ്രോഗ്രാം ഓഹീസർ 
BMPMHI 

ചെരാത് പ്രവർത്തനങ്ങൾ കൂടുതലറിയാൻ ഈ ലിങ്ക് ഉപയോഗിക്കാം 
https://1drv.ms/p/s!AlBVhdtKKaPag2eVOtW1MrXNiaQH?e=gIi9aS

അറിയുക 
  • ലഘുതര മാനസിക പ്രശ്നങ്ങൾ തിരിച്ചറിയപ്പെടാതെ പോകുന്നു. 


  • 100 മനോരോഗികളിൽ ചികിത്സ തേടുന്നവരുടെ എണ്ണം 25 മാത്രം 

  • മനോരോഗ ചികിത്സ പട്ടണങ്ങൾ കേന്ദ്രീകരിച്ച് 

  • ചികിത്സ തേടിയെത്തുന്നത് വൈകിയും അശാസ്ത്രീയ വിശ്വാസ ചികിത്സകൾ പരീക്ഷിച്ചതിനു  ശേഷവും അതിനാൽ ഫലം കുറയുന്നു 

  • കുറ്റകൃത്യങ്ങൾക്കും കൊലപാതകങ്ങൾക്കും കാരണമാകുന്ന മനോരോഗങ്ങളുണ്ട് 

  • മാനസിക സമ്മർദ്ദം ഇരുപത്തി ഒന്നാം നൂറ്റാണ്ടിലെ നിശ്ശബ്ദനായ കൊലയാളി 

അറിയാം! പറയാം !പ്രവർത്തിക്കാം! 
മാനസികാരോഗ്യമില്ലാതെ ആരോഗ്യമില്ല  

സ്വസ്ഥ മാനസം പ്രോഗ്രാമിന് വലിയ തോതിലുള്ള പിന്തുണയാണ് ലഭിച്ചു കൊണ്ടിരിക്കുന്നത്. എല്ലാവർക്കും അഭിനന്ദനങ്ങൾ 
കൂടുതൽ ആളുകളിലേക്ക് ഷെയർ ചെയ്തും ചർച്ച ചെയ്തും പ്രവർത്തനങ്ങളിൽ പങ്കാളികളാ യും സഹകരിക്കുക 
Comment ബോക്സിൽ അഭിപ്രായങ്ങൾ എഴുതിയും സബ്സ്ക്രൈബ് ചെയ്തും കൂടുതൽ ജനകീയമാക്കുക 




സ്വസ്ഥ മാനസം

                  സ്വസ്ഥ മാനസം  മനസ്സിന്റെ സ്വസ്ഥത ഒരുനുഗ്രഹമാണ്. എന്നാൽ മനസ്സ് സ്ഥായിയായ ഒന്നല്ല. നിരന്തരമായ ഒരു പ്രവാഹം പോലെയാണ് മനസ്സ്. ന...